Wednesday, August 14, 2013

Friday, January 25, 2013

Monday, August 27, 2012

Wednesday, June 6, 2012

Tuesday, July 19, 2011

Sunday, April 3, 2011

Sunday, March 27, 2011

ഗുരുവേ പ്രണാമം (a poem by my student Jamsheera)


വിദ്യ വിളയാടുമീ സരസ്വതീ ക്ഷേത്രത്തില്‍
കേട്ടുഞാന്‍ നിന്‍ പദചലനം
നിന്‍ കാലൊച്ച കേള്‍ക്കുമ്പോള്‍
എന്നിലുയരുന്നു അറിവിന്‍റെ മഴത്തുള്ളികള്‍
അറിവിന്‍റെ ശ്രീകോവിലില്‍
ജ്വലിക്കുന്നു നീയൊരു
അണയാ വിളക്കായ്.
അറിവിന്‍റെ ദിവ്യ പ്രകാശമേ
നമിക്കുന്നു ഞാന്‍ നിന്‍റെ മുന്‍പില്‍
ഊഷര ഭൂമിയാം എന്‍ ഹൃദയത്തില്‍
വിതറി നീ ഒരായിരം
ചിന്ത തന്‍ ചിന്തേരുകള്‍.
തമസ്സിനാല്‍ നിറയുമീ ഭൂവില്‍
എന്‍ അജ്ഞത തന്‍ തമസ്‌ അകറ്റി നീ
അപരിചിതമം ലോകത്തെ
പരിചിതമാക്കി നീ എനിക്കായ്
അറിവിന്‍റെ നിറ ദീപമേ
നമിക്കുന്നു ഞാന്‍ നിന്‍റെ മുന്‍പില്‍
അറിവിന്‍ അനന്തമാം പാതയില്‍
വഴികാട്ടിയി പ്രവചകനായ് നീ
അറിവിന്‍റെ വഴിയില്‍
അലയുമെന്‍ സ്വപ്‌നങ്ങള്‍
മഴവില്ലിന്‍ നിറമേകി നീ
തളരുമെന്‍ ചിറകുകള്‍ക്ക്
കരുത്തേകി നീ
അറിവിന്‍ നിറകുടമേ
നമിക്കുന്നു ഞാന്‍
നിന്‍ മുന്‍പില്‍



(Its a complement for me...... dear student. I will keep these lines of blessing throughout my life. You will be blessed by the God almighty)